ഇല്യാന ഡിക്രൂസിന് വിലക്ക്
Tuesday 07 March 2023 6:00 AM IST
ബോളിവുഡ് താരം ഇല്യാന ഡിക്രൂസിന് ദക്ഷിണേന്ത്യയിൽ സിനിമകളിൽ അഭിനയിക്കുന്നതിന് വിലക്ക്. അഡ്വാൻസ് നൽകിയിട്ടും ഡേറ്റ് നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നും ആരോപിച്ച് ഒരു തമിഴ് നിർമ്മാതാവ് ഇല്യാനയ്ക്കെതിരെ പരാതി നൽകിയിരുന്നു. വിഷയം ഫിലിം ചേംബറിന് മുൻപാകെ എത്തിയതോടെയാണ് നാല് ഭാഷകളിൽ അഭിനയിക്കുന്നതിൽനിന്നു ഇല്യാന ഡിക്രൂസിനെ വിലക്കിയത്. അതേസമയം അഭിഷേക് ബച്ചനൊപ്പം ദി ബിഗ് ബുൾ എന്ന ചിത്രത്തിലാണ് ഇല്യാന അവസാനമായി അഭിനയിച്ചത്. കൂടാതെ, രൺദീപ് ഹൂഡയ്ക്കൊപ്പം അൺ ഷെയർ ആൻഡ് ലൗലി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. സബ് ഗജബ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.