നൗഫൽ അബ്‌ദുള്ള ഇനി സംവിധായകൻ, നായകൻ ഫഹദ്

Tuesday 07 March 2023 6:00 AM IST

പ്ര​ശ​സ്ത​ ​ചി​ത്ര​ ​സം​യോ​ജ​ക​ൻ​ ​നൗ​ഫ​ൽ​ ​അ​ബ്ദു​ള്ള​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​നാ​യ​ക​ൻ.​ ​ ഇ​ഷ്‌​ക്,​ ​അ​ടി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​മ​ഹാ​റാ​ണി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ര​തീ​ഷ് ​ര​വി​ ​ആ​ണ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​ൻ.​എം.​ ​ബാ​ദു​ഷ​യും​ ​പെ​ൻ​ ​ആ​ന്റ് ​പേ​പ്പ​ർ​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷി​നോ​യ് ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടി​നെ​ ​നാ​യ​ക​നാ​ക്കി​ ​നൗ​ഫ​ൽ​ ​അ​ബ്ദു​ള്ള​ ​ഒ​രു​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ചി​ത്രം​ ​ആ​രം​ഭി​ക്കു​ക.​ ​രോ​മാ​ഞ്ച​ത്തി​നു​ ​ശേ​ഷം​ ​ജി​തു​ ​മാ​ധ​വ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ഫ​ഹ​ദ് ​ഇ​നി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഈ​ ​മാ​സം​ ​ബം​ഗ്ളൂ​രു​വി​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ചി​ത്ര​ത്തി​ന് ​ആ​വേ​ശം​ ​എ​ന്ന് ​പേ​രി​ടാ​നാ​ണ് ​ആ​ലോ​ച​ന.​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ൻ​വ​ർ​ ​റ​ഷീ​ദാ​ണ് ​നി​‌​ർ​മ്മാ​ണം.​ ​അ​ൽ​ത്താ​ഫ് ​സ​ലി​മി​ന്റെ​ ​ഒാ​ടും​ ​കു​തി​ര​ ​ചാ​ടും​ ​കു​തി​ര,​ ​ഹൊം​ബാ​ലെ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യ​ ​ധൂ​മം​ ​എ​ന്നി​വ​യാ​ണ് ​ഫ​ഹ​ദി​ന്റെ​ ​പു​തി​യ​ ​സി​നി​മ​ക​ൾ.​ ​ധൂ​മ​ത്തി​ൽ​ ​ഫ​ഹ​ദ് ​ത​ന്റെ​ ​രം​ഗ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്.​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​ഉ​ട​ൻ​ ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​പു​ഷ്പ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​വ​രി​ക​യാ​ണ് ​ഫ​ഹ​ദ്.​ ​അ​തേ​സ​മ​യം​ ​അ​ഖി​ൽ​ ​സ​ത്യ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പാ​ച്ചു​വും​ ​അ​ത്ഭു​ത​വി​ള​ക്കും​ ​ഏ​പ്രി​ൽ​ 28​ന് ​റി​ലീ​സ് ​ചെ​യ്യും.