യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Tuesday 07 March 2023 10:28 PM IST

കൊടുങ്ങല്ലൂർ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തലപ്പാടത്ത് കാട്ടുകണ്ടത്തിൽ സലീഷ് കുമാർ എന്ന സലി (43) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു, എ.എസ്.ഐ: ഉല്ലാസ് പൂതോട്ട് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് രാത്രി 10ന് മേത്തല സമാജത്തിനടുത്തുള്ള എ.ടി.എം കൗണ്ടറിന് മുന്നിൽ വച്ച് മേത്തലയിലുള്ള അനൂപിനെ കത്തികൊണ്ട് നെഞ്ചിലും കയ്യിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. പ്രതിയുടെ കുടുംബ പ്രശ്‌നത്തിൽ അനൂപ് ഇടപെട്ടതിലുള്ള വൈരാഗ്യത്താലാണ് പ്രതിയായ സലീഷ് അനൂപിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.