ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ

Monday 06 March 2023 9:05 PM IST

കാഞ്ഞങ്ങാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിയിലും പാചക വാതക വില വർദ്ധനവിലും പ്രതിഷേധിച്ച് എൻ.സി.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ബാലൻ, സംഘടന ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, ഒ.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യൻ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, സിദ്ധിഖ് കൈകമ്പ, എ.ടി.വിജയൻ,ദാമോദരൻ ബെള്ളികെ,സീനത്ത് സതീശൻ, ടി.നാരായണൻ, എൻ.വി.ചന്ദ്രൻ, എ.ടി.മത്തായി ഉബൈദുള്ള കടവത്ത്, എം.ഷമീമ, മഞ്ജു ചെമ്പ്രകാനം, രമ്യ കാഞ്ഞങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി.