ലോട്ടറി തൊഴിലാളി സംസ്ഥാന ജാഥ തുടങ്ങി 

Monday 06 March 2023 9:08 PM IST

കാസർകോട്: കേരള ലോട്ടറി ഏജന്റ് സെല്ലേർസ് അസോസിയേഷൻ പ്രസിഡന്റ് തോമാസ് കല്ലാട് നയിക്കുന്ന സംസ്ഥന വാഹന പ്രചരണ ജാഥയുടെ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി അംഗം ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അർജുനൻ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ലജീവ് വിജയൻ, സെക്രട്ടറിമാരായ ജയിംസ് അധികാരം, കെ.ജി.ഹരിദാസ്, സക്കീർചങ്ങം പള്ളി, എം ആർ ഷാജി, പഞ്ചായത്ത് മെമ്പർ രതീഷ് കാട്ടുമാടം, ഫസൽ മൂന്നാംകടവ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഥാ ക്യപ്റ്റൻ തോമസ് കല്ലാടൻ നന്ദി പറഞ്ഞു.കല്യോട്ട് രക്തസാക്ഷികളായ കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ജില്ലാതല പരിപാടികൾ ആരംഭിച്ചത്.