മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മ കലശോത്സവം

Monday 06 March 2023 9:09 PM IST

കാഞ്ഞങ്ങാട്: പുനപ്രതിഷ്ഠ ബ്രഹ്മകലശോത്സവം നടക്കുന്ന കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗം കെ.രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയായി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, വാർഡ് മെമ്പർ കെ.വി.ലക്ഷ്മി, കെ.വേണുഗോപാലൻ നമ്പ്യാർ, ക്ഷേത്രം കോയ്മ സി.പി.കുഞ്ഞിനാരായണൻ നായർ,ക്ഷേത്രം വല്യച്ഛൻ കുമാരൻ കോമരം എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം പ്രസിഡന്റ് സി.വി.ഗംഗാധരൻ സ്വാഗതവും ക്ഷേത്ര കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം.വി.രാജീവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. വേണുഗോപാലൻ നമ്പ്യാർ (ചെയർമാൻ), സി. വി. ഗംഗാധരൻ (വർക്കിംഗ് ചെയർമാൻ) , എ. വി. രാജീവൻ(ജനറൽ കൺവീനർ), ചന്ദ്രൻ പുതിയ വളപ്പ് (ഖജാൻജി).