അമിത്ഷാ തൃശൂർ ലോക്‌സഭ മണ്ഡല നേതൃയോഗത്തിൽ പങ്കെടുക്കും

Tuesday 07 March 2023 12:30 AM IST

തൃശൂർ: കേന്ദ്ര മന്ത്രി അമിത്ഷായുടെ തൃശൂർ സന്ദർശനത്തിന്റെ പൂർണ രൂപമായി.12ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശോഭാ സിറ്റിയിലെ ഹെലിപാഡിൽ വന്നിറങ്ങിയതിന് ശേഷം ശക്തൻ പാലസിലെ ശക്തൻ തമ്പുരാന്റെ സമാധി സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. തുടർന്ന് ജോയ്‌സ് പാലസിൽ ബി.ജെ.പി തൃശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെഗോപുരനടയിൽ നടക്കുന്ന ജനശക്തി റാലിയെ അഭിസംബോധന ചെയ്യും. റാലിയിൽ ജില്ലയിൽ നിന്ന് മുപ്പതിനായിരത്തിലധികം പേർ പങ്കെടുക്കും. റാലിയിൽ സംസാരിച്ചതിന് ശേഷം അദ്ദേഹം വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനവും നടത്തും. തുടർന്ന് റോഡ് മാർഗം അദ്ദേഹം നെടുമ്പാശ്ശേരിയിലേക്ക് പോകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.