വനിതാ കഥകളി മഹോത്സവം
Tuesday 07 March 2023 12:39 AM IST
തൃശൂർ: സർവമംഗള ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റീജ്യണൽ തിയറ്ററിൽ എട്ടിന് കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ നടക്കുന്ന വനിതാ കഥകളി മഹോത്സവത്തിൽ വേഷം, പാട്ട്, മേളം, ചുട്ടി വിഭാഗങ്ങളിലായി അമ്പതോളം കലാകാരികളുടെ സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടിന് കിർമ്മീരവധം (ലളിത), സീതാസ്വയംവരം എന്നീ കഥകൾ അരങ്ങേറും. അഞ്ചിന് സാംസ്‌കാരിക സമ്മേളനം ഡോ. മേതിൽ ദേവിക ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാഥിതിയാകും. പത്രസമ്മേളനത്തിൽ രാജീവ് മേനോൻ, പി.എ. ദിനേഷ്, നന്ദകുമാർ ചിറമംഗലത്ത്, കെ.ആർ. നാരായണൻ ചാക്യാർ, കൃഷ്ണദാസ് അരീക്കത്ത് എന്നിവർ പങ്കെടുത്തു.