പുരളിമലയിലെ പൂവത്താറിൽ ഫീൽഡ് എൻക്വയറി നടന്നു

Monday 06 March 2023 10:23 PM IST

പേരാവൂർ:കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം പൂവത്താറിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ഫീൽഡ് എൻക്വയറിനടന്നു.പൂവത്താർ മഴച്ചാൽ മാത്രമാണെന്നും പൂവത്താറിൽ തോട് തന്നെയില്ലെന്നുമുള്ള പാറമട ഉടമയുടെ വാദത്തിനെതിരെ പുരളിമല സംരക്ഷണ സമിതി സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശപ്രകാരം ഫീൽഡ് എൻക്വയറി നടന്നത്.

വേനലിലും വറ്റാത്ത തോടാണ് പൂവത്താറെന്നും വിദഗ്ദരെക്കൊണ്ട് ഫീൽഡ് എൻക്വയറി നടത്തണമെന്നും സംരക്ഷണ സമിതി അഭ്യർത്ഥിച്ചിരുന്നു.സ്റ്റേറ്റ് എൻവെയേൺമെന്റ് ഇംപാക്ട് അസസ്റ്റ്‌മെന്റ് കമ്മിറ്റിയിലെ ഡോ.എ.എൻ മനോഹരൻ , വി വേണുഗാപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂവത്താർ സന്ദർശിച്ചത് .

സർവേയിൽ പൂവത്താറിന്റെ ഗുണഭോക്താക്കളായ നിരവധി ജനങ്ങൾപങ്കെടുത്തു. വാർഡ് മെമ്പർ എൻ. .സഹദേവൻ പുരളിമല സംരക്ഷണ സമിതി പ്രവർത്തകരായ രതീഷ് കാറാട്ട്, നിധിൻ , സ്മിത ,രാധ , സവിത്ത് ഈരായി,സത്താർ, നിഖിൽ , ബിജു കുട്ടൻ , ഒ.ദീപേഷ് ,ടി.ധനേഷ് പരിസ്ഥിതി പ്രവർത്തകരായ നോബിൾ പൈക്കട , സോവിറ്റ് വി.എം. ബേബി കുര്യൻ എന്നിവരും പങ്കാളികളായി.