നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
Tuesday 07 March 2023 1:34 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നാലോടെ മുഖ്യമന്ത്രി കടന്നുപോകവേ മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിലായിരുന്നു കരിങ്കൊടി പ്രതിഷേധം. ജില്ലാ സെക്രട്ടറി അതിയന്നൂർ ഋഷി എസ്.കൃഷ്ണൻ, നെയ്യാറ്റിൻകര ടൗൺ മണ്ഡലം പ്രസിഡന്റ് ജയശങ്കർ, റോയ് റോമൻസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, സെക്രട്ടറി ലിജിത്ത്, അനു തുടങ്ങിയവരെ ഇന്നലെ രാവിലെ മുതൽ കരുതൽ തടങ്കലിലാക്കിയിരുന്നു.