എം.കൃഷ്ണൻ അനുസ്മരണം
Monday 06 March 2023 10:43 PM IST
കാഞ്ഞങ്ങാട് : എം.കൃഷ്ണൻ പഠനകേന്ദ്രത്തിന്റെയും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്റെയും ആഭിമുഖ്യത്തിൽ എം.കൃഷ്ണൻ അനുസ്മരണവും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു. മേലാങ്കോട്ട് ലയൺസ് ക്ലബ് ഹാളിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പി.കരുണാകരൻ സ്മരണിക പ്രകാശനം ചെയ്തു. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ സ്മരണിക ഏറ്റുവാങ്ങി.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത വിരമിച്ച ജീവനക്കാരെ ആദരിച്ചു. ജി.ഡി.എസ് യൂണിയൻ മുൻ അഖിലേന്ത്യാ ട്രഷറർ എം.കുമാരൻ നമ്പ്യാർ, കെ.ഹരി എന്നിവർ സംസാരിച്ചു. പി.വി.രാജേന്ദ്രൻ സ്വാഗതവും പി.വി.ശരത് നന്ദിയും പറഞ്ഞു.