ചേ​നം​ ​ത​രി​ശ് ​പ​ട​വി​ൽ​ ​തു​ലാ​സി​ൽ​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി

Tuesday 07 March 2023 1:56 AM IST

ചേ​ർ​പ്പ്:​ ​ചേ​നം​ ​ത​രി​ശ് ​പ​ട​വി​ൽ​ ​നെ​ല്ല് ​തൂ​ക്കം​ ​എ​ടു​ക്കു​ന്ന​ ​ത്രാ​സി​ൽ​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി.​ ​ക​ർ​ഷ​ക​രു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ലീ​ഗ​ൽ​ ​മെ​ട്രോ​ള​ജി​ ​വ​കു​പ്പ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി​യ​ത്.​ ​ലീ​ഗ​ൽ​ ​മെ​ട്രോ​ള​ജി​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ശ​ര​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ക​മ്പ്യൂ​ട്ട​ർ​ ​തു​ലാ​സ് ​ക​ർ​ഷ​ക​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ൾ​ 40​ ​കി​ലോ​ ​ക​ട്ടി​ ​തൂ​ക്കം​ ​നോ​ക്കു​മ്പോ​ൾ​ ​ഒ​രു​ ​കി​ലോ​ ​കു​റ​വാ​ണ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​തു​ലാ​സു​ക​ൾ​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വേ​ണ്ടി​ ​വ​കു​പ്പ് ​പി​ടി​ച്ചെ​ടു​ത്തു.​ 530​ ​ഓ​ളം​ ​ഏ​ക്ക​ർ​ ​വ​രു​ന്ന​ ​തി​ര​ശ്പ​ട​വി​ൽ​ ​ഫെ​ബ്ര​വ​രി​ 5​ ​മു​ത​ൽ​ ​കൊ​യ്ത്ത് ​ആ​രം​ഭി​ച്ച് 400​ ​ഏ​ക്ക​റ​യി​ലെ​ ​നെ​ല്ല് ​ചേ​നം​ ​ത​രി​ശ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തൂ​ക്കം​ ​എ​ടു​ത്ത് ​സി​വി​ൽ​ ​സ​പ്ലൈ​കോ​യ്ക്ക് ​ക​യ​റ്റി​ ​ന​ൽ​കി​യ​തി​ന് ​ശേ​ഷ​മാ​ണ് ​ക​ർ​ഷ​ക​ർ​ക്ക് ​തൂ​ക്കം​ ​പി​ടി​ക്കു​ന്ന​ ​ത്രാ​സി​ൽ​ ​സം​ശ​യം​ ​തോ​ന്നി​യ​ത്.​ ​സി​വി​ൽ​ ​സ​പ്ലൈ​കോ​ ​എ​ടു​ക്കു​ന്ന​ ​നെ​ല്ല് ​വെ​യ്ബ്രി​ഡ്ജി​ൽ​ ​തൂ​ക്കം​ ​എ​ടു​ത്ത് ​പ​ണം​ ​വി​ത​ര​ണം​ ​ചെ​യ്യ​ണ​മെ​ന്ന് ​ക​ർ​ഷ​ക​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.