വയോധികയെ ആക്രമിച്ച ബന്ധു പിടിയിൽ

Tuesday 07 March 2023 1:00 AM IST

കൊച്ചി: വയോധികയെ ആക്രമിച്ച കേസിൽ നെട്ടൂർ പെരിങ്ങാട്ട്പ്പറമ്പിൽ വീട്ടിൽ നസീർ (പുലി നസീർ -47 )പിടിയിൽ. മരട് നെട്ടൂർ ഭാഗത്ത് താമസിച്ചിരുന്ന വയോധികയെ ബന്ധു കൂടിയായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു, പനങ്ങാട് സബ് ഇൻസ്‌പെക്ടർ അനസിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് ഇയാളെ പിടികൂടിയത്. നിരവധി
കേസിലെ പ്രതിയായ നസീർ പനങ്ങാട് പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്.

Advertisement
Advertisement