ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ൻ​ ​ശി​ല്പ​ശാല

Tuesday 07 March 2023 1:15 AM IST

തി​രു​വ​ന​ന്ത​പു​രം​:​ഹ​രി​ത​ ​കേ​ര​ളം​ ​മി​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ർ​ബ​ൺ​ ​ന്യൂ​ട്ര​ൽ​ ​കേ​ര​ളം​ ​ല​ക്ഷ്യ​മി​ട്ട് ​കാ​ർ​ബ​ൺ​ ​എ​മി​ഷ​ൻ​ ​ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ചു.​ ​ക​ര​കു​ളം​ ​ഗ്രാ​മീ​ണ​ ​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​ശി​ല്പ​ശാ​ല​ ​ന​വ​കേ​ര​ളം​ ​ക​ർ​മ്മ​പ​ദ്ധ​തി​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ഡോ.​ടി.​എ​ൻ.​സീ​മ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​'​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​എ​ന​ർ​ജി​ ​ഓ​ഡി​റ്റിം​ഗ്'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ജി​ല്ലാ​എ​ന​ർ​ജി​ ​മാ​നേ​ജ്‌​മെ​ന്റ് ​സെ​ന്റ​റി​ലെ​ ​എ​ന​ർ​ജി​ ​ടെ​ക്‌​നോ​ള​ജി​സ്റ്റ് ​ഇ​ജാ​സ്.​എം.​എ​ ​ക്ലാ​സെ​ടു​ത്തു.​ ​'​കാ​ർ​ബ​ൺ​ ​എ​മി​ഷ​ൻ​ ​ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള​ ​സ​മീ​പ​ന​വും​ ​രീ​തി​ശാ​സ്ത്ര​വും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ക​ണ്ണൂ​ർ​ ​ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജ് ​അ​സി.​പ്രൊ​ഫ​സ​ർ​ ​ഡോ.​സു​കേ​ഷ്.​എ​ ​ക്ലാ​സെ​ടു​ത്തു.​ ​ഗ്രൂ​പ്പ് ​വ​ർ​ക്കാ​യി​ ​എ​ന​ർ​ജി​ ​ഓ​ഡി​റ്റിം​ഗ് ​വി​വ​ര​ശേ​ഖ​ര​ണ​വും,​ ​ഫീ​ൽ​ഡ് ​വ​ർ​ക്കാ​യി​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​നേ​രി​ട്ടു​ള്ള​ ​വി​വ​ര​ശേ​ഖ​ര​ണ​വും​ ​ന​ട​ത്തി.​ ​ഇ​ന്ന് ​എ​മി​ഷ​ൻ​ ​ല​ഘൂ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ക്കും.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​കോ​ർ​ ​ഗ്രൂ​പ്പ് ​അം​ഗ​ങ്ങ​ളും​ ​റി​സോ​ഴ്സ് ​പേ​ഴ്സ​ൺ​മാ​രു​മാ​ണ് ​ശി​ല്പ​ശാ​ല​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.