മുസ്ളിംലീഗ് പതാക ദിനം

Tuesday 07 March 2023 12:51 AM IST

ആലപ്പുഴ : മാർച്ച് 10ന് ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. ആലപ്പുഴ ടൗണിൽ ജില്ലാ പ്രസിഡന്റ് എ.എം നസീർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എസ്.എ.അബ്ദുൾ സലാം ലബ്ബ, നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.നൗഫൽ, സെക്രട്ടറി ബാബു ബഷീർ,ടൗൺ പ്രസിഡന്റ് നൗഷാദ് കൂരയിൽ, സെക്രട്ടറി ജുനൈദ് മുഹാം, സിവിൽ സ്റ്റേഷൻ മേഖല പ്രസിഡന്റ് എ.അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി കെ.എൻ.സിദീഖ്. വൈ.ഫസലുദ്ദീൻ, എ.എം.യൂസഫ്, കലാം മുഹാം, അഷറഫ് കൊച്ചുപറമ്പിൽ, അഫ്സൽ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.