പരീക്ഷയ്ക്ക് ഒരുക്കങ്ങളായി, ചോദ്യ പേപ്പറെത്തി

Tuesday 07 March 2023 12:53 AM IST

ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിദ്യാഭ്യാസജില്ല തിരിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഓരോ ദിവസത്തെയും ചോദ്യപേപ്പർ സോർട്ട് ചെയ്തു ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും പരീക്ഷ സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത അറിയിച്ചു. ഹയർ സെക്കൻഡറി,വിഎച്ച്.എസ്.ഇ .പരീക്ഷകളുടെ ചോദ്യപേപ്പർ അതത് സ്‌കൂളുകളിൽ അതീവ സുരക്ഷയുടെ സൂക്ഷിച്ചിരിക്കുകയാണ്. 9ന് എസ്.എസ്.എൽ.സി.പരീക്ഷ ആരംഭിക്കും.

എസ്.എസ്.എൽ.സി

പരീക്ഷ കേന്ദ്രങ്ങൾ: 200

ആകെ വിദ്യാർത്ഥികൾ: 21648

ആൺകുട്ടികൾ : 11180

പെൺകുട്ടികൾ : 10468

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് : മാവേലിക്കര വിദ്യാഭ്യാസ ജില്ല (7009 പേർ)

ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് : കുട്ടനാട് വിദ്യാഭ്യാസ ജില്ല (2032 പേർ)

പ്ലസ് വൺ പരീക്ഷ 10 മുതൽ

പരീക്ഷ കേന്ദ്രങ്ങൾ : 121

ആകെ വിദ്യാർത്ഥികൾ : 22401

ആൺകുട്ടികൾ : 12969

പെൺകുട്ടികൾ : 9432

പ്ലസ് ടു പരീക്ഷ 13 മുതൽ

വിദ്യാർത്ഥികൾ : 24866

ആൺകുട്ടികൾ : 12969

പെൺകുട്ടികൾ:11897

വൊക്കേഷണൽ ഹയർ സെക്കൻഡറി

പരീക്ഷ കേന്ദ്രങ്ങൾ :21

ഒന്നാംവർഷ പരീക്ഷ എഴുതുന്നത് : 1491 കുട്ടികൾ

ആൺകുട്ടികൾ: 847

പെൺകുട്ടികൾ: 644

രണ്ടാം വർഷം പരീക്ഷ എഴുതുന്നത് :1484 കുട്ടികൾ

ആൺകുട്ടികൾ : 860

പെൺകുട്ടികൾ : 624

ഇത്തവണ മുഴുവൻ പരീക്ഷകളും രാവിലെ ആണെന്നുള്ളത് കുട്ടികൾക്ക് വളരെ ആശ്വാസമാണ്. മാർച്ച് 29 ന് മുഴുവൻ പരീക്ഷകളും അവസാനിക്കും.

- എ.കെ.പ്രസന്നൻ , ജില്ലാ കോ ഓർഡിനേറ്റർ വിദ്യാകിരണം മിഷൻ, ആലപ്പുഴ

Advertisement
Advertisement