പ്രതിഭകളെ ആദരിച്ചു

Tuesday 07 March 2023 12:54 AM IST

മുഹമ്മ : ആര്യക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിക്ടറി കലാകായിക വേദി വായനശാലയുടെ നേതൃത്വത്തിൽ, എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു,. യുവകർഷക അവാർഡ് ജേതാവ് എസ്.പി.സുജിത്ത് , ഏഷ്യൻ പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് ആശംസ എന്നിവരെ ആദരിച്ചു. ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജാചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിക്ടറി പ്രസിഡന്റ് വി.വി.അനിൽകുമാർ അധ്യക്ഷനായി. കെ.ആർ.ബിജു, വി.കെ.ദാസപ്പൻ , കെ.വി.അനിൽകുമാർ , പി.ആർ.രാകേഷ് , പി.എ.രാഘവൻ , കെ.ആർ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement