വിദ്യാർത്ഥികളെ അനുമോദിച്ചു
Tuesday 07 March 2023 1:58 AM IST
കുട്ടനാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ നീലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ അദ്ധ്യക്ഷനായി. പി. നാരായണൻ തമ്പി, ബോബൻ തയ്യിൽ, എം. വിശ്വനാഥപിള്ള, ശശിനക്കര, കെ.ഇ. ചെറിയാൻ, കുഞ്ഞുമോൾ, വിജയകുമാർ, ബേബി പ്രാമിയിൽ തുടങ്ങിയവർ സംസാരിച്ചു. ഈര വിശ്വനാഥൻ സ്വാഗതവും കുഞ്ഞുമോൻ വാണിയപ്പുരയ്ക്കൽ നന്ദിയും പറഞ്ഞു