നേർച്ചപ്പെട്ടി കുത്തിത്തുറന്ന് അകത്ത്  കൈയിട്ട  മോഷ്ടാവ്  ജീവനും കൊണ്ടോടി, കൈയിൽ കടിയേറ്റത്  നിരവധി തവണ 

Tuesday 07 March 2023 10:03 AM IST

നെടുങ്കണ്ടം : നേർച്ചപ്പെട്ടി കുത്തി തുറന്ന് പണം കവരാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് കടന്നൽ ആക്രമണം. ഇതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു. ചേമ്പളം ടൗണിന് സമീപം കുരിശുപള്ളിയിലെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർക്കാനാണ് ഞായറാഴ്ച രാത്രി ശ്രമം നടന്നത്. നേർച്ചപ്പെട്ടിയുടെ താഴ് അടിച്ചു തകർത്ത നിലയിലാണ്. കൂടാതെ നേർച്ചപ്പെട്ടി തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. അകത്തേക്ക് കൈയിടുന്നതിനിടെ കടന്നൽ മോഷ്ടാവിനെ ആക്രമിക്കുകയായിരുന്നു. ദേവാലയ അധിക്യതരുടെ പരാതിയിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി.