മുൻഗണന പട്ടികയായി.

Wednesday 08 March 2023 12:20 AM IST

കോട്ടയം . പിന്നാക്കവിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ, എൻജിനിയറിംഗ് വിഭാഗത്തിന്റെ കരട് മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പട്ടിക ലഭിക്കും. കരട് പട്ടികയിൽ റിവേർട്ട് ചെയ്യപ്പെട്ട അപേക്ഷകൾ ഇ-ഗ്രാന്റ്‌സ് പ്രൊഫൈലിൽ റിമാർക്‌സ് കോളം പരിശോധിച്ച് ന്യൂനതകൾ പരിഹരിച്ച് 10 നകം ഇ-ഗ്രാന്റ്‌സ് മുഖേന തന്നെ തിരികെ സമർപ്പിക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കാത്ത അപേക്ഷ നിരസിക്കും. ഫോൺ : 0484 - 2983130.

Advertisement
Advertisement