ഭിന്നശേഷി കലാമേള.
Wednesday 08 March 2023 12:22 AM IST
തലയോലപ്പമ്പ് . മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഹാരിസ് മണ്ണഞ്ചേരി മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സീമ ബിനു, ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ കെ എസ് ബിജുമോൻ, സി സുരേഷ് കുമാർ, പി കെ മല്ലിക, പി പ്രീതി, പോൾ തോമസ്, മജിത ലാൽജി, അസ്സീസി ആശാഭവൻ പ്രിൻസിപ്പൾ സിസ്റ്റർ സിൻസി എന്നിവർ പ്രസംഗിച്ചു. കുട്ടികളും രക്ഷിതാക്കളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.