ഹോസ്റ്റൽ പ്രവേശനം.
Wednesday 08 March 2023 12:30 AM IST
കോട്ടയം . എറണാകുളം നഗരത്തിലും പരിസരപ്രദേശത്തുമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ ബി സി , ഒ ഇ സി , എസ് ഇ ബി സി , ഒ ബി സി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. കാക്കനാട് പൊലീസ് സ്റ്റേഷന് സമീപമുള്ള കേരള സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹോസ്റ്റൽ ആരംഭിക്കുക. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖല ഓഫീസിൽ മാർച്ച് 20നകം നൽകണം.