വ്യാപാരി വ്യവസായി സമിതി സമ്മേളനം.
Wednesday 08 March 2023 12:34 AM IST
മുണ്ടക്കയം . വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് പി ഐ ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയിൽ മുഖ്യപ്രഭാഷണം നടത്തി. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരെയും, വ്യാപാരി വ്യവസായി സമിതി ഏരിയാ രക്ഷധികാരി കെ സി ജോർജ്കുട്ടി മുതിർന്ന വ്യാപാരികളെയും ആദരിച്ചു. ജോജി ജോസഫ്, അബ്ദുൾ സലിം, അന്നമ്മ രാജു, പി ആർ ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മുണ്ടക്കയം ടൗണിൽ പ്രകടനവും നടത്തി.