ഓട്ടോമൊബൈൽ എൻജിനിയറിംഗ്.

Wednesday 08 March 2023 12:39 AM IST

കോട്ടയം . പട്ടികജാതി വിദ്യാർഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ എട്ടുമാസം ദൈർഘ്യമുള്ള ഓട്ടോമൊബൈൽ എൻജിനിയറിംഗ് കോഴ്‌സിന് ഏപ്രിൽ മാസം ക്ലാസുകൾ ആരംഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ എസ് ഡി സി സർട്ടിഫിക്കറ്റും ജോലിയും ഉറപ്പാക്കും. താത്പര്യമുള്ളവർ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 15 ന് രാവിലെ 10 30ന് കോട്ടയം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ . 04 81 25 62 50 3.