സ്വപ്നവാഹനം സ്വന്തമാക്കി 'കുഞ്ഞപ്പൻ' ആശംസയുമായി സുരാജ്

Wednesday 08 March 2023 6:05 AM IST

കോ​മ​ഡി​ ​ഷോ​യി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ​രി​ചി​ത​നാ​യ​ ​താ​ര​മാ​ണ് ​സൂ​ര​ജ് ​തേ​ല​ക്കാ​ട്.​ ​പു​തി​യ​ ​കാ​ർ​ ​സ്വ​ന്ത​മാ​ക്കി​ ​എ​ന്ന​ ​സ​ന്തോ​ഷം​ ​ആ​രാ​ധ​ക​രോ​ട് ​പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ​താ​ര​ം.​ ​'​'​അ​ങ്ങ​നെ​ ​ഒ​രു​പാ​ടു​ ​നാ​ളു​ക​ളാ​യു​ള്ള​ ​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​യി.​ 2018​ൽ​ ​തു​ട​ങ്ങി​യ​ ​പോ​ളോ​ ​ജി.​ടി​ ​എ​ന്ന​ ​ആ​ഗ്ര​ഹം​ 2019​ൽ​ ​സാ​ദ്ധ്യ​മാ​വും​ ​എ​ന്നു​ ​പ്ര​തീ​ക്ഷി​ച്ചു.​ ​അ​പ്പോ​ഴാ​ണ് ​കൊ​റോ​ണ​ ​ആ​ ​പ്ളാ​നെ​ല്ലാം​ ​പൊ​ളി​ച്ചു​ ​കൈ​യി​ൽ​ ​ത​ന്ന​ത്.​ ​ മ്മ​ളെ​ ​മ​ല​പ്പു​റം​ ​ഭാ​ഷ​യി​ൽ​ ​പ​റ​ഞ്ഞാ​ൽ​ ​ഐ​സ് ​ഉ​ണ്ടാ​വു​മ്പോ​ൾ​ ​പൈ​സ​ ​ഉ​ണ്ടാ​വൂ​ല.​ ​പൈ​സ​ ​ഉ​ണ്ടാ​വു​മ്പോ​ൾ​ ​ഐ​സും​ ​ഉ​ണ്ടാ​വൂ​ല.​ ​ ഐ​സും​ ​പൈ​സേം​ ​ഉ​ണ്ടാ​വ​ണ​ ​അ​ന്ന് ​സ്കൂ​ളും​ ​ഉ​ണ്ടാ​വൂ​ല​ ​എ​ന്ന​ ​അ​വ​സ്ഥ​ ​പോ​ളോ​ ​ജി.​ടി​ ​ഇ​ന്ത്യ​യി​ൽ​ ​അ​ങ്ങ് ​നി​റു​ത്തി.​ ​അ​വ​സാ​നം​ ​ജെ​ർ​മ​ൻ​ ​മോ​ട്ടോ​റി​ന് ​ത​ന്നെ​ ​ആ​സ്വ​ദി​ക്കാ​നു​ള്ള​ ​എ​ന്റെ​ ​ആ​ഗ്ര​ഹം​ ​സ്കോ​ട​ ​സ്ളാ​വി​യ​യി​ലൂ​ടെ​ ​സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്നു.​ ​ഏ​ക​ദേ​ശം​ ​ഒ​രു​ ​ല​ക്ഷം​ ​കി​ലോ​മീ​റ്റ​ർ​ ​പി​ന്നി​ട്ട​ ​എ​ന്റെ​ ​സ​ന്ത​ത​സ​ഹ​ചാ​രി​ ​ആ​യി​രു​ന്ന​ ​ആ​ൾ​ട്ടോ​ ​കെ​ ​ടെ​ൺ​ ​കൂ​ടെ​ ​ത​ന്നെ​യു​ണ്ട്.​ ​കാ​റി​നൊ​പ്പ​മു​ള്ള​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​സൂ​ര​ജ് ​കു​റി​ച്ചു.​ ​സൂ​ര​ജി​ന്റെ​ ​സു​ഹൃ​ത്താ​യ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​പ​ങ്കു​വ​ച്ച​ ​കു​റി​പ്പ് ​ഏ​റെ​ ​ശ്ര​ദ്ധ​നേ​ടു​ന്നു.​ ​ വി​ജ​യം​ ​എ​ന്ന​ത് ​സ്വ​പ്നം​ ​കാ​ണു​ന്ന​വ​ന് ​മാ​ത്രം​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​താ​ണ് .​ ​ആ​ൻ​ഡ്രോ​യി​ഡ് ​കു​ഞ്ഞ​പ്പ​ന്റെ​ ​സി​നി​മ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​നി​ന്നാ​ണ് ​സൂ​ര​ജി​ന്റെ​ ​സ്വ​പ്ന​ങ്ങ​ളു​ടെ​ ​കേ​ൾ​വി​ക്കാ​ര​നാ​യ​ത്.​ ​ എ​ന്റെ​ ​എ​ല്ലാ​വി​ധ​ ​ആ​ശം​സ​ക​ളും.​ ​ആ​ൻ​ഡ്രോ​യ്ഡ് ​കു​ഞ്ഞ​പ്പ​ൻ​ ​സി​നി​മ​യി​ൽ​ ​കു​ഞ്ഞ​പ്പ​ൻ​ ​എ​ന്ന​ ​റോ​ബ​ട്ടി​ന്റെ​ ​വേ​ഷം​ ​അ​ണി​ഞ്ഞ​ത് ​സൂ​ര​ജ് ​ആ​യി​രു​ന്നു.