കുംഭ വിത്ത് മേള

Wednesday 08 March 2023 12:09 AM IST

തൃശൂർ: തൃശൂർ കോർപറേഷന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കുംഭവിത്ത് മേള കാർഷിക പ്രദർശനം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാറാമ്മ റോബ്‌സൺ അദ്ധ്യക്ഷത വഹിച്ചു. കിഴങ്ങു വർഗ വിളകളുടെയും മറ്റ് ഫലവർഗവിളകളുടെയും പച്ചക്കറി ഇനങ്ങളുടെയും നടീൽ വസ്തുക്കളും ജൈവവളം ജൈവ ഹോർമോണും ഉൾപ്പടെയുള്ള ഉല്പാദന ഉപാധികളും മൂല്യ വർദ്ധിത ഉത്പന്നങ്ങളും കുംഭ വിത്ത് മേളയിൽ ഒരുക്കിയിരുന്നു. കാച്ചിൽ ഉത്പന്നങ്ങളുടെ 35 ഇനങ്ങൾ, വിവിധ ഇനം ചേമ്പുകൾ, അതിരപ്പിള്ളി റിസർവ് ഫോറസ്റ്റിനുള്ളിൽ കഴിയുന്ന ആദിവാസികൾ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവ മേളയുടെ മുഖ്യ ആകർഷണമായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജ്യോതി പി.ബിന്ദു, ഷീബ ബാബു, സിന്ധു ആന്റോ ചാക്കോള, കരോളിൻ പെരിഞ്ചേരി, കെ.രാമനാഥൻ , ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജോൺ വാഴപ്പിള്ളി, സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.