കാർഷിക സർവകലാശാല: ഗവേഷണ മൂല്യനിർണ്ണയം ഇനി ഓൺലെെനിൽ

Wednesday 08 March 2023 12:30 AM IST

തൃശൂർ: കാർഷിക സർവകലാശാല അദ്ധ്യാപകർ സമർപ്പിക്കുന്ന ഗവേഷണ പദ്ധതികളുടെ മൂല്യനിർണയത്തിന് ഏപ്രിൽ ഒന്ന് മുതൽ ഓൺലൈൻ സംവിധാനം. ഇതുവരെ റിസർച്ച് ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകി കാത്തിരുന്നാലും പദ്ധതികളുടെ അംഗീകാരം സംബന്ധിച്ച വിവരമറിയാൻ ബുദ്ധിമുട്ടായിരുന്നു. റിസർച്ച് ഡയറക്ടർ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന പദ്ധതികളെക്കുറിച്ച് മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാൽ പുതുതായി ഏർപ്പെടുത്തിയ റിസർച്ച് മോണിറ്ററിംഗ് ആൻഡ് ഇവാല്യുവേഷൻ സിസ്റ്റം വഴി (ആർ.എം.ഇ.എസ്) ഓൺലൈനായി പദ്ധതി സമർപ്പിക്കാനും അതിന്റെ സ്ഥിതിവിവരം നിരീക്ഷിക്കാനുമാകും.

പദ്ധതിയുടെ അംഗീകാരം സംബന്ധിച്ചും അംഗീകരിച്ച പദ്ധതികളേതെന്നും അറിയാം. കാലതാമസവും ഒഴിവാക്കാം.