അ​മി​ത​ഭാ​രം​ ​ചു​മ​ത്തി​യ​ ​ടി​പ്പ​ർ​ ​ലോ​റി​ക്ക് 29,​ 500​ ​രൂ​പ​ ​പി​ഴ: ഡ്രൈ​വ​റു​ടെ​ ​ലൈ​സ​ൻ​സ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​ശു​പാ​ർശ

Wednesday 08 March 2023 1:32 AM IST

കാ​ഞ്ഞാ​ണി​:​ ​ക​രി​ങ്ക​ല്ല് ​ക​യ​റ്റി​ ​ഓ​വ​ർ​ലോ​ഡു​മാ​യി​ ​വ​ന്ന​ ​ടി​പ്പ​ർ​ ​ലോ​റി​ക്കെ​തി​രെ​ ​എം.​വി.​ഐ​ ​പി​ഴ​ ​ചു​മ​ത്തി​ ​കേ​സെ​ടു​ത്തു.​ ​ഡ്രൈ​വ​റു​ടെ​ ​ലൈ​സ​ൻ​സ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​ശു​പാ​ർ​ശ​യും​ ​ന​ൽ​കി.​ 29,500​ ​രൂ​പ​യാ​ണ് ​പി​ഴ​ ​അ​ട​യ്‌​ക്കേ​ണ്ട​ത്.​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​സ്വ​ദേ​ശി​ ​വ​ട​ക്കേ​ട​ത്ത് ​സ​ണ്ണി​ ​വ​ർ​ഗീ​സി​ന്റെ​താ​ണ് ​ലോ​റി.​ ​പെ​ർ​മി​റ്റി​ൽ​ ​അ​നു​വ​ദി​ച്ച​തി​ൽ​ ​കൂ​ടു​ത​ൽ​ ​ലോ​ഡ് ​വാ​ഹ​ന​ത്തി​ൽ​ ​ക​യ​റ്റി​യ​തി​നാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​ഡ്രൈ​വ​ർ​ ​പാ​റോ​ക്കാ​ര​ൻ​ ​അ​ജി​ത്തി​ന്റെ​ ​ലൈ​സ​ൻ​സ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​എം.​വി.​ഐ​ ​ശു​പാ​ർ​ശ​ ​ചെ​യ്തു.
കാ​ഞ്ഞാ​ണി​ ​പെ​രു​മ്പു​ഴ​ ​പാ​ത​യോ​ര​ത്ത് ​ഉ​ച്ച​തി​രി​ഞ്ഞാ​യി​രു​ന്നു​ ​സം​ഭ​വം.​ ​മേ​ഖ​ല​യി​ൽ​ ​ടി​പ്പ​ർ​ ​ലോ​റി​ക​ൾ​ ​കു​റ​ച്ച് ​ദി​വ​സ​മാ​യി​ ​പ​ണി​മു​ട​ക്കി​ലാ​ണ്.​ ​ഇ​തി​നി​ട​യി​ലാ​ണ് ​വാ​ടാ​ന​പ്പ​ള്ളി​യി​ലേ​ക്ക് ​ക​നോ​ലി​ ​ക​നാ​ലി​ന്റെ​ ​തീ​ര​ത്ത് ​ന​ട​ക്കു​ന്ന​ ​നി​ർ​മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​ക​രി​ങ്ക​ല്ലു​മാ​യി​ ​ടി​പ്പ​ർ​ ​വ​രു​ന്ന​ത്.​ ​സ​മ​രം​ ​ചെ​യു​ന്ന​ ​മ​റ്റ് ​ടി​പ്പ​ർ​ ​ലോ​റി​ ​ഡ്രൈ​വ​ർ​മാ​രെ​ ​റോ​ഡി​ൽ​ ​ക​ണ്ട​തോ​ടെ​ ​ലോ​റി​ ​ഉ​പേ​ക്ഷി​ച്ച് ​ഡ്രൈ​വ​ർ​ ​സ്ഥ​ലം​ ​വി​ട്ട​താ​യി​ ​പ​റ​യു​ന്നു.​ ​ഈ​ ​ലോ​റി​ക്ക് ​ജി​യോ​ള​ജി​ ​വ​കു​പ്പി​ന്റെ​ ​പാ​സ് ​ഇ​ല്ലെ​ന്നും​ ​വാ​ഹ​നം​ ​ഓ​വ​ർ​ ​ലോ​ഡാ​ണെ​ന്നും​ ​സ്ഥ​ല​ത്ത് ​ത​ടി​ച്ചു​ ​കൂ​ടി​യ​ ​മ​റ്റു​ ​ടി​പ്പ​ർ​ ​ഡ്രൈ​വ​ർ​മാ​ർ​ ​ആ​രോ​പി​ച്ചു.​ ​വി​വ​ര​മ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​അ​ന്തി​ക്കാ​ട് ​എ​സ്.​ഐ​:​ ​എ.​ ​ഹ​ബീ​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സും​ ​സ്ഥ​ല​ത്തെ​ത്തി.​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തൃ​പ്ര​യാ​റി​ൽ​ ​നി​ന്നും​ ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ദി​ലീ​പ്കു​മാ​ർ,​ ​എ.​എം.​വി.​ഐ​:​ ​പി.​എം.​ ​അ​സ്ഹ​ർ​ ​മു​ഹ​മ്മ​ദ് ​എ​ന്നി​വ​ർ​ ​ലോ​റി​ ​സ​മീ​പ​ത്തു​ള്ള​ ​വെ​യ് ​ബ്രി​ഡ്ജി​ൽ​ ​ക​യ​റ്റി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ​ ​നി​ന്ന് 13​ ​ട​ൺ​ ​അ​ധി​കം​ ​ലോ​ഡ് ​വാ​ഹ​ന​ത്തി​ൽ​ ​ഉ​ള്ള​താ​യി​ ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി​യെ​ടു​ത്ത​ത്.

Advertisement
Advertisement