മാള ഗുരുധർമ്മം ട്രസ്റ്റ് രജത ജൂബിലി ആഘോഷം ഏപ്രിൽ 22, 23 തീയതികളിൽ

Wednesday 08 March 2023 12:00 AM IST

മാള: മാള ഗുരുധർമ്മം ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷം (ജ്ഞാനോത്സവം 2023) ഏപ്രിൽ 22, 23 തീയതികളിൽ മാള സി.യു.സി ഓഡിറ്റോറിയത്തിൽ നടക്കും. സെമിനാറുകളിൽ പ്രഗത്ഭരായ പ്രഭാഷകർ ക്ലാസെടുക്കും. ഭാരതീയ സാംസ്‌കാരിക, സാമൂഹിക നവോത്ഥാനത്തിൽ ശ്രീബുദ്ധൻ മുതൽ ശ്രീനാരായണഗുരു വരെയുള്ളവരുടെ സ്വാധീനം : പ്രൊഫ.ഡോ.അജയ് ശേഖർ (സംസ്‌കൃത യൂണിവേഴ്‌സിറ്റി ഇഗ്ലീഷ് പ്രൊഫസർ), ഇന്ത്യൻ ഭരണഘടനയിൽ സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ ഡോ.അംബേദ്കർ നൽകിയ സംഭാവന : അഡ്വ.മോഹൻ ഗോപാൽ (അഡ്വക്കേറ്റ്, സുപ്രീം കോടതി), ദ്രാവിഡ സംസ്‌കാരത്തിന് മേൽ വൈദിക സംസ്‌കാരം നടത്തിയ സാംസ്‌കാരിക അധിനിവേശം : സണ്ണി എം. കപിക്കാട് തുടങ്ങിയവർ സംസാരിക്കും. മറ്റുസെഷനുകൾ- ശിവഗിരി തീർത്ഥാടനത്തിന്റെ കാലിക പ്രസക്തി : ധർമ്മ ചൈതന്യ, (അദ്വൈതാശ്രമം, ആലുവ), ഹൈന്ദവവത്കരണം കലയിലും സാഹിത്യത്തിലും : കൃഷ്ണകുമാർ പെരിങ്ങോട്ടുകര (എപിഗ്രാഫിസ്റ്റ്, പാലിസ്‌കോളർ), ഭാഷയും സംസ്‌കാരവും : പ്രൊഫ.സി.ജി.ധർമ്മൻ, സംവരണത്തിന്റെ ചതിക്കുഴികൾ : ഡോ.വി.ആർ.ജോഷി