മൂന്ന് ബി ജെ പി എം എൽ എമാർ കോൺഗ്രസിൽ

Wednesday 08 March 2023 12:18 AM IST

ബംഗളൂരു: കർണാടകയിൽ മൂന്ന് ബി.ജെ.പി മുൻ എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കർണാടകയിലെ ബി.ജെ.പി നേതൃത്വത്തിന് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണിത്. കൊല്ലഗൽ എം.എൽ.എയായിരുന്ന നഞ്ചുണ്ട സ്വാമി, ദൊഡബല്ലാപുര എം.എൽ.എയായിരുന്ന നരസിംഹ സ്വാമി, വിജയപുര മുൻ എം.എൽ.എ മനോഹരൻ ജ്ഞാനപുര എന്നിവരാണ് കോൺഗ്രസിലെത്തിയത്.

പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പി.സി.സി പ്രസിഡന്റ് ഡി.കെ.ശിവകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. നേരത്തെ വൊക്കലിഗ നേതാവും യുവജന – കായിക വകുപ്പ് മന്ത്രിയുമായ കെ.സി.നാരായണ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോഴക്കേസിൽ ബി.ജെ.പി എം.എൽ.എ വിരൂപാക്ഷപ്പ കുടുങ്ങിയതിനു ശേഷം നേതൃത്വത്തിനുണ്ടായ അടിയാണ് മുൻ എം.എൽ.എമാരുടെ പാർട്ടി മാറ്രം.

 വി​വാ​ദ​ ​പ്ര​സ്താ​വ​ന​യു​മാ​യി​ ​ബി.​ജെ.​പി​ ​ക​ർ​ണാ​ട​ക​ ​അ​ദ്ധ്യ​ക്ഷൻ:
'​രാ​ഹു​ൽ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ത്ത​ത് കു​ട്ടി​ക​ൾ​ ​ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ'

​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ത്ത​ത് ​കു​ട്ടി​ക​ളു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണെ​ന്ന​ ​ബി.​ജെ.​പി​ ​ക​ർ​ണാ​ട​ക​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ന​ളി​ൻ​കു​മാ​ർ​ ​ക​ട്ടീ​ൽ​ ​എം.​പി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​വി​വാ​ദ​ത്തി​ൽ.​ ​ന​ളി​ൻ​കു​മാ​റി​ന്റെ​ ​പ്ര​സം​ഗ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​കോ​ൺ​ഗ്ര​സ് ​രം​ഗ​ത്തെ​ത്തി.
കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ചാ​ൽ​ ​കു​ട്ടി​ക​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ​ക​ർ​ണാ​ട​ക​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വു​മാ​യ​ ​സി​ദ്ധ​രാ​മ​യ്യ​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു​ ​ന​ളി​ൻ​കു​മാ​റി​ന്റെ​ ​പ്ര​സം​ഗം.​ ​പ​ക്ഷേ​ ​അ​വ​ർ​ ​രാ​ത്രി​യി​ൽ​ ​ര​ഹ​സ്യ​മാ​യി​ ​കൊ​വി​ഡ് ​വാ​ക്സീ​ൻ​ ​സ്വീ​ക​രി​ച്ചെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.
അ​തേ​സ​മ​യം​ ​ന​ളി​ൻ​കു​മാ​ർ​ ​ക​ട്ടീ​ലി​ന് ​ഗു​രു​ത​ര​ ​മാ​ന​സി​ക​ ​പ്ര​ശ്ന​മു​ണ്ടെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പ്രി​യ​ങ്ക് ​ഖാ​ർ​ഗെ​ ​ട്വി​റ്റ​റി​ൽ​ ​കു​റി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ബു​ദ്ധി​യി​ല്ലാ​യ്മ​ ​അ​വ​രു​ടെ​ ​പാ​ർ​ട്ടി​യെ​യും​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ബി.​ജെ.​പി​ക്ക് ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​സു​ഖ​മാ​ക​ട്ടെ​യെ​ന്നും​ ​പ്രി​യ​ങ്ക് ​പ​റ​ഞ്ഞു.
ന​ളി​ൻ​കു​മാ​ർ​ ​ക​ട്ടീ​ലി​ന്റെ​ ​പ്ര​സ്താ​വ​ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് ​അ​റി​യി​ല്ലെ​ന്നും​ ​അ​തി​നോ​ട് ​ത​നി​ക്ക് ​യോ​ജി​പ്പി​ല്ലെ​ന്നും​ ​ബി.​ജെ.​പി​ ​നേ​താ​വും​ ​ക​ർ​ണാ​ട​ക​ ​ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ​ ​കെ.​ ​സു​ധാ​ക​ർ​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement