മദ്യനയക്കേസ്: കവിതയെ ഉന്നമിട്ട് കേന്ദ്ര ഏജൻസികൾ

Wednesday 08 March 2023 12:21 AM IST

ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി അദ്ധ്യക്ഷനുമായ കെ. ചന്ദ്രശേഖറിന്റെ മകളും, നിയമസഭാ കൗൺസിൽ അംഗവുമായ കെ. കവിതയെ മദ്യനയക്കേസിൽ കുടുക്കാനൊരുങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ.

2024ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള കെ.സി.ആറിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണിത്.

കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റം ചുമത്തി ഇ.ഡി ഇന്നലെ അറസ്റ്റ് ചെയ്‌ത മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ള കവിതയുടെ ബിസിനസ് പങ്കാളിയാണ്. ആരോപണത്തിൽ കെ.സി.ആർ പ്രതികരിച്ചിട്ടില്ല.

അതിനിടെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലിൽ ഇ.ഡി ആറ് മണിക്കൂർ ചോദ്യം ചെയ്‌തു.

കുറ്റപത്രത്തിൽ പേരുള്ള കവിതയെ ഡിസംബറിൽ ചോദ്യം ചെയ്‌തിരുന്നു. കേന്ദ്ര നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് കെ.സി.ആർ തയ്യാറെടുക്കുന്നത്. തെലങ്കാനയിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോപണം ബി.ആർ.എസിനെ സമ്മർദ്ദത്തിലാക്കി.

വിഷയം പ്രചാരണത്തിൽ ശക്തമാക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമാണെന്ന് തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷൻ ബൻ‌ഡി സഞ്ജയ് കുമാർ പറഞ്ഞു. മകൾ അകത്താകുമെന്ന് ഉറപ്പായതോടെയാണ് സിസോദിയുടെ അറസ്റ്റിന്റെ പേരിൽ കെ. ചന്ദ്രശേഖര റാവു കരയുന്നതെന്ന് തെലങ്കാന ബി.ജെ.പി വക്താവ് എൻ.വി. സുഭാഷ് പ്രതികരിച്ചു.

അതേസമയം കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​മ​ദ്യ​വ്യ​വ​സാ​യി​ ​അ​മ​ൻ​ദീ​പ് ​ധ​ല്ലി​നെ​ 21​ ​വ​രെ​ ​ഡ​ൽ​ഹി​ ​റോ​സ് ​അ​വ​ന്യു​ ​കോ​ട​തി ജു​ഡീ​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു​.​ ​അ​ഞ്ച് ​ദി​വ​സ​ത്തെ​ ​ഇ.​ഡി.​ ​ക​സ്റ്റ​ഡി​ ​അ​വ​സാ​നി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ കള്ളപ്പ​ണം​ ​വെ​ളു​പ്പി​ക്കല​ട​ക്കമുള്ള​ ​കു​റ്റ​ങ്ങ​ളാ​ണ് ​ഇ.​ഡി ചു​മ​ത്തി​യ​ത്.​ ​സി.​ബി.​ഐ​യുടെ അ​ഴി​മ​തി​ക്കേ​സി​ലും അ​മ​ൻ​ദീ​പ്​ ​ധ​ൽ​ ​പ്ര​തി​യാ​ണ്.

 അരുൺ നിർണായക കണ്ണി

ദക്ഷിണേന്ത്യൻ മദ്യവ്യവസായികളിൽ പ്രമുഖനാണ് അരുണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട ഉന്നതയോഗങ്ങളിൽ സൗത്ത് ഗ്രൂപ്പ് എന്ന പേരിലുള്ള മദ്യവ്യവസായികളുടെ സംഘത്തെ പ്രതിനിധീകരിച്ചതും ഇയാളായിരുന്നു. കവിതയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള ഇന്തോ സ്‌പിരിറ്റ് കമ്പനിയിൽ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അരുണിന് 32.5ശതമാനം പങ്കാളിത്തമുണ്ടെന്ന് ഇ.ഡിയും സി.ബി.ഐയും പറയുന്നു. കമ്പനിയിൽ കവിതയ്‌ക്ക് 65 ശതമാനം നിക്ഷേപമുണ്ടെന്നാണ് ഇ.ഡി വാദം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലെത്തി ഇ.ഡി. ചോദ്യം ചെയ്‌തത്. അരുണിന്റെ തെലങ്കാന വട്ടിനഗുലപ്പള്ളിയിലുള്ള 2.2 കോടി രൂപയുടെ വസ്‌തുവകകളും കണ്ടുകെട്ടി. ഇയാളെ 13വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

മദ്യനയവുമായി ബന്ധപ്പെട്ട കോഴ ഇടപാടും അരുൺ വഴിയാണ് കൈമാറിയതെന്ന് ഇ.ഡിയും സി.ബി.ഐയും കരുതുന്നു. ഇന്തോ സ്‌പിരിറ്റിലെ സമീർ മഹേന്ദ്രുവിൽ നിന്ന് കൈപ്പറ്റിയ കോഴപ്പണം അരുൺ ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള വിജയ് നായർ മുഖേന രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമുള്ള നൽകിയെന്ന് ഏജൻസികൾ കണ്ടെത്തി. സമീർ മഹേന്ദ്രയെയും വിജയ് നായരെയും ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു.

 സി​സോ​ദിയ ജ​യി​ലി​ൽ​ ​ഏ​കൻ ​മ​ദ്യ​ന​യ​ക്കേ​സി​ൽ​ ​ഡ​ൽ​ഹി​ ​മു​ൻ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​മ​നീ​ഷ് ​സി​സോ​ദി​യ​യെ​ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ​തീ​ഹാ​ർ​ ​ജ​യി​ലി​ലെ​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​ർ​ക്കു​ള്ള​ ​ഒ​മ്പ​താം​ ​ന​മ്പ​ർ​ ​ബ്ലോ​ക്കി​ൽ.​ ​സി.​സി.​ടി.​വി​യു​ടെ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​നി​രീ​ക്ഷ​ണ​വു​മു​ണ്ട്.​ ​സെ​ല്ലി​ൽ​ ​ഒ​റ്ര​യ്‌​ക്കാ​ണെ​ങ്കി​ലും,​​​ ​ഗു​ണ്ടാ​നേ​താ​ക്ക​ള​ട​ക്കം​ ​കൊ​ടും​ക്രി​മി​ന​ലു​ക​ളാ​ണ് ​അ​യ​ൽ​മു​റി​ക​ളി​ലു​ള്ള​ത്.​ ​ജ​യി​ൽ​ ​ഭ​ക്ഷ​ണ​മാ​ണ് ​സി​സോ​ദി​യ​ ​ക​ഴി​ക്കു​ന്ന​ത്.​ ​ആ​ദ്യ​ദി​വ​സം​ ​രാ​ത്രി​യി​ൽ​ ​ചോ​റും,​​​ ​ച​പ്പാ​ത്തി​യും,​​​ ​പ​രി​പ്പു​ക​റി​യും,​​​ ​ആ​ലു​മ​ട്ട​റു​മാ​ണ് ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ ​ന​ൽ​കി​യ​ത്.​ ​പു​ത​പ്പ​ട​ക്കം​ ​കൂ​ടു​ത​ൽ​ ​വ​സ്ത്ര​ങ്ങ​ളും​ ​അ​നു​വ​ദി​ച്ചു.​ ​വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യ​തി​നാ​ൽ​ ​സ്വ​ന്തം​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കാ​ൻ​ ​ത​ട​സ​മി​ല്ല. സി​സോ​ദി​യ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ​ഭ​ഗ​വ​ദ്ഗീ​ത,​​​ ​ക​ണ്ണ​ട,​​​ ​ഡ​യ​റി,​​​ ​പേ​ന​ ​എ​ന്നി​വ​ ​ജ​യി​ലി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ​ ​ഡ​ൽ​ഹി​ ​റോ​സ് ​അ​വ​ന്യു​ ​കോ​ട​തി​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​പേ​സ്റ്റ്,​​​ ​ബ്ര​ഷ്,​​​ ​സോ​പ്പ് ​തു​ട​ങ്ങി​യ​വ​ ​അ​ട​ങ്ങി​യ​ ​സ്‌​പ​ർ​ശ് ​കി​റ്റ് ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ ​ന​ൽ​കി.​ ​സെ​ല്ലി​ലേ​ക്ക് ​മാ​റ്റും​ ​മു​മ്പ് ​മെ​ഡി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​യും​ ​ന​ട​ത്തി.​ ​ഇ​പ്പോ​ൾ​ ​ഒ​റ്റ​യ്‌​ക്കാ​ണെ​ങ്കി​ലും,​​​ ​ഭാ​വി​യി​ൽ​ ​കൂ​ടു​ത​ൽ​ ​പേ​രെ​ ​സി​സോ​ദി​യ​യു​ടെ​ ​സെ​ല്ലി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ ​ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.