യുദ്ധമുന്നണിയെ നയിച്ച് ചരിത്രമെഴുതാൻ ഷാലിസ

Wednesday 08 March 2023 12:31 AM IST

ന്യൂഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ യുദ്ധമേഖലയിൽ വ്യോമസേനയുടെ മിസൈൽ സ്‌ക്വാഡ്രനെ നയിക്കുന്ന ആദ്യ വനിതയെന്ന ചരിത്രമെഴുതാൻ ഗ്രൂപ്പ് ക്യാപ്ടൻ ഷാലിസ ധാമി. ഷാലിസ അടക്കം 50 വനിതാ ഒാഫീസർമാരെ ഈ മാസം വ്യോമസേന കമാൻഡർ പദവിയിൽ നിയമിച്ചിരുന്നു. വടക്ക്, കിഴക്കൻ കമാൻഡുകളിലാണ് മറ്റുള്ളവർക്ക് നിയമനം.

2003ൽ ഹെലികോപ്ടർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട പഞ്ചാബ് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്ടൻ ധാമിക്ക് 2,800 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട്. സേനയിൽ പെർമനന്റ് കമ്മിഷൻ ലഭിച്ച ആദ്യ വനിതാ ഒാഫീസറാണ്. 2019ൽ ആദ്യ വനിതാ ഫ്ളൈറ്റ് കമാൻഡറുമായി. പടിഞ്ഞാറൻ മേഖലയിൽ ഒരു ഹെലികോപ്ടർ യൂണിറ്റിന്റെ ഫ്ലൈറ്റ് കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ വ്യോമസേനാ മേധാവിയുടെ പ്രശംസ ലഭിച്ചു.