ആയുർവേദ പഞ്ചകർമഗവേഷണ കേന്ദ്രത്തിൽ സെമിനാർ

Wednesday 08 March 2023 12:27 AM IST

തൃശൂർ: ആയുർവേദ ചികിത്സയിലെ പുതിയ രീതികൾ, മരുന്നുകളുടെ കണ്ടുപിടുത്തത്തിനുള്ള ഗവേഷണം, മറ്റു ശാസ്ത്രശാഖകളുമായി സഹകരിച്ച് ഗവേഷണപ്രവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കാനായി ദേശീയ സെമിനാർ നടന്നു. ദേശീയ ആയുർവേദ പഞ്ചകർമഗവേഷണ കേന്ദ്രത്തിൽ നടന്ന സെമിനാർ ഡയറക്ടർ ഡോ.ഡി.സുധാകർ ഉദ്ഘാടനം ചെയ്തു. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ഡോ.എസ്.ആശ നായർ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ.സുദേഷ് എൻ.ഗൈധാനി, ഡോ.വി.സി.ദീപ്, ഡോ.എൻ.തമിഴ് ശെൽവം തുടങ്ങിയവർ പ്രസംഗിച്ചു. ഡിപ്പാർട്ട്‌മെന്റ് ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ ഡോ.വിപിൻ ശുക്ല, കോട്ടയ്ക്കൽ സി.എം.പി. ആർ.ലെ ഡോ.സി.ടി.സുലൈമാൻ, തൃശൂർ അമല റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഡോ.അച്യുതൻ സി.രാഘവമേനോൻ, ഡോ. കെ. പി. അരുൺ, ഡോ.ബി.കെ.അശോക് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.സി.പി.വിജയൻ മുഖ്യാതിഥിയായി.