ഭക്ഷണ അലമാര അടിച്ചുതകർത്തു

Wednesday 08 March 2023 12:39 AM IST

കൊടുങ്ങല്ലൂർ : എ.ഐ.ടി.യു.സി സ്ഥാപിച്ച ഭക്ഷണ അലമാര സാമൂഹികദ്രോഹികൾ അടിച്ചു തകർത്തു. ശ്രീനാരായണപുരത്ത് പ്രൈവറ്റ് മോട്ടോർ തൊഴിലാളി (എ.ഐ.ടി.യു.സി) ഓട്ടോ സ്റ്റാൻഡിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാനായി സ്ഥാപിച്ച ഭക്ഷണ അലമാരയാണ് തിങ്കളാഴ്ച രാത്രി അടിച്ചു തകർത്തത്. കഴിഞ്ഞ ഫെബ്രുവരി 26ന് ഇ.ടി ടൈസൺ എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിച്ചത്. വിശക്കുന്നവന്റെ ഭക്ഷണത്തിൽ പോലും അസഹിഷ്ണുത കാണിക്കുന്ന സാമൂഹികവിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് പൊലീസിനോട് എ.ഐ.ടി.യു.സി കയ്പ്പമംഗലം കമ്മിറ്റി ആവശ്യപ്പെട്ടു.

സി.പി.ഐ കയ്പമംഗലം സെക്രട്ടറി ടി.പി.രഘുനാഥ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.കെ.റഫീക്ക്, മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി സി.ബി.അബ്ദുൽ സമദ്, പ്രസിഡന്റ് പി.ഐ.നിഷാദ്, എസ്.എൻ പുരം യൂണിറ്റ് സെക്രട്ടറി ടി.ആർ.സജീവൻ, പ്രസിഡന്റ് പി.കെ.ജയൻ, സി.സി.സജീവൻ എന്നിവർ പ്രതിഷേധിച്ചു.