സംഗമം പലിശരഹിത അയൽക്കൂട്ടായ്മ

Wednesday 08 March 2023 12:54 AM IST

ആലപ്പുഴ: മൈത്രി വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മ ഭാരവാഹി സംഗമം സംഘടിപ്പിച്ചു. 25 അയൽക്കൂട്ടായ്മകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കായി മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച നേതൃസംഗമം സൊസൈറ്റി പ്രസിഡന്റ് ആർ. ഫൈസൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്. അശ്റഫ്, ജനറൽ സെക്രട്ടറി ടി.എം. സുബൈർ, ട്രഷറർ ഹഫ്സ ഷഹീൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എ.എ. നാസർ, പീപ്പിൾസ് ഫൗണ്ടേഷൻ കേരള ഏരിയ കോ ഓർഡിനേറ്റർ ജലീൽ പുലയൻവഴി എന്നിവർ പങ്കെടുത്തു.