സമരപ്രഖ്യാപന കൺവെൻഷൻ
Wednesday 08 March 2023 12:59 AM IST
മുഹമ്മ: ജില്ലയിൽ സ്റ്റെൻസിൽ പ്ലേറ്റ് നിർമ്മാണ തൊഴിലാളികളും ഉടമകളും ഓൾ കേരള സ്റ്റെൻസിൽ പ്ലേറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനിശ്ചിത കാല സംയുക്ത പണിമുടക്ക് ആരംഭിച്ചു. നാൽപ്പതോളം സ്ഥാപനങ്ങളിലായി 250 ലേറെ തൊഴിലാളികൾ ഈ മേഖലയിലുണ്ട്.ക യറ്റുമതിക്കാരുമായുള്ള കരാർ ആറു വർഷം കഴിഞ്ഞിട്ടും പുതുക്കി നിശ്ചയിക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്.സമര പ്രഖ്യാപന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. എൻ.പി.സ്നേഹജൻ അധ്യക്ഷനായി. സി.പി.എം മാരാരിക്കുളം ഏരിയ സെക്രട്ടറി പി.രഘുനാഥ്, സി.കുശൻ, എ.എം.ഹനീഫ് എന്നിവർ സംസാരിച്ചു.