ജോർജ് മാത്തൻ അനുസ്മരണം
Wednesday 08 March 2023 12:02 AM IST
കുട്ടനാട് : ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവായ ജോർജ് മാത്തനെ കേരള കൗൺസിൽ ഒഫ് ചർച്ചസ് കുട്ടനാട് സോണിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു . അനുസ്മരണസമ്മേളനം ഫാ.സിബി വില്യംസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. കേരള കൗൺസിൽ ഓഫ് ചർച്ചസ് കുട്ടനാട് സോൺ പ്രസിഡന്റ് പ്രകാശ് പനവേലി അദ്ധ്യക്ഷനായി. പാസ്റ്റർ ബാബു തലവടി മുഖ്യപ്രഭാഷണം നടത്തി. ഡോ ജോൺസൺ വി.ഇടിക്കുള, തോമസ് കുട്ടി ചാലുങ്കൽ, ജയൻ ജോസഫ് പുന്നപ്ര, അജോയി കെ. വർഗീസ്, അലക്സ് നെടുമുടി എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 25ന് ജോർജ് മാത്തന്റെ ജന്മദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കമ്മിറ്റിയും രൂപീകരിച്ചു.