വീൽച്ചെയറുകൾ നൽകി
Wednesday 08 March 2023 12:08 AM IST
ആലപ്പുഴ : ഡിസ്ട്രിക്ട് ടൂറിസ്‌റ്റ് ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ ഹൗസ് ബോട്ട് അസോസിയേഷനുകൾക്കും ഫിനിഷിംഗ് പോയിന്റ് ടാക്‌സി സ്റ്റാൻഡുകൾക്കുമായി മുന്ന് വീൽ ചെയറുകൾ വിതരണം ചെയ്തു. ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുന്ന ടൂറിസ്റ്റുകളിൽ ഭിന്നശേഷിയിൽപ്പെട്ടവർക്കും വയോധികർക്കും വാഹന പാർക്കിംഗ് മുതൽ ബോട്ട് ചെക്കിംഗ് പോയിന്റുകൾ വരെ സുഗമമായി എത്തുക എന്ന ലക്ഷ്യത്തോടെയാണ് വീൽ ചെയറുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം അഡ്വ. പി.എ. അസ്ലം നിർവഹിച്ചു. ഡി.ടി.ജി.എ.എ പ്രസിഡന്റ് കെ.നൗഷാദ്, സെക്രട്ടറി പി.എം. അശർ, ട്രഷറർ ബബീഷ് ഷറഫ്, ജോയിന്റ് സെക്രട്ടറി അനി ഹനീഫ്, ഹാഷിം, വൈസ് പ്രസിഡന്റ് എം.ആർ. റിയാസ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി.