സെലക്ഷൻ ട്രയൽസ് 11ന്.
Thursday 09 March 2023 12:19 AM IST
കോട്ടയം . ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കബഡി സീനിയർ വനിതാ ടീമിനെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷൻ ട്രയൽസ് 11 ന് നടത്തും. രാവിലെ 10 ന് നാഗമ്പടത്തെ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽസ്. പെൺകുട്ടികളുടെ ശരാശരി ഭാരം 75 കിലോയാണ്. പങ്കെടുക്കാൻ താത്പര്യമുള്ള കായികതാരങ്ങൾ ആധാർ കാർഡിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തണം. വിശദവിവരത്തിന് ബന്ധപ്പെടുക. ഫോൺ. 04 81 25 63 82 5, 85 47 57 52 48, 94 46 27 18 92.