ഫുൾബ്രൈറ്റ് ഫെലോഷിപ്പ്.
Thursday 09 March 2023 12:18 AM IST
കോട്ടയം . എം ജി സർവകലാശാലാ പ്രോവൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാറിന് യു.എസ് ഇന്ത്യ ഫുൾബ്രൈറ്റ് ഫെലോഷിപ്പ്.
അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാഠ്യപദ്ധതി പരിഷ്‌കരണം, അക്രഡിറ്റേഷൻ, സാമ്പത്തിക വിഭവസമാഹരണം, സ്റ്റുഡന്റ് സർവീസസ്, അമേരിക്കൻ കാമ്പസുകളിലെ രാജ്യാന്തര വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ച് മനസിലാക്കാനും അതോടൊപ്പം ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കാനും അരവിന്ദകുമാറിന് അവസരം ലഭിക്കും. സർവകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ചുമതലയുള്ള അക്കാദമിക് വിദഗ്ദ്ധരെയാണ് ഫെലോഷിപ്പിന് പരിഗണിക്കുന്നത്. ഫെലോഷിപ്പിന്റെ ഭാഗമായി അരിവന്ദകുമാർ ജൂൺ മാസത്തിൽ അമേരിക്കയിലേക്ക് പോകും.