കർഷകയൂണിയൻ പ്രതിനിധി സമ്മേളനം.
Thursday 09 March 2023 12:27 AM IST
കോട്ടയം . കർഷക യൂണിയൻ (എം) സംസ്ഥാന പ്രതിനിധി സമ്മേളനം 10, 11 തീയതികളിൽ തൊടുപുഴ കെ എം മാണി നഗറിൽ (മാടപ്പറമ്പിൽ റിവർ ബാങ്ക്‌സ്) നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അറിയിച്ചു. 10 ന് വൈകിട്ട് നാലിന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി, എം എൽ എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, മുൻ എം എൽ എ സ്റ്റീഫൻ ജോർജ്, ഫിലിപ്പ് കുഴികുളം തുടങ്ങിയവർ പ്രസംഗിക്കും. 11 ന് വൈകിട്ട് 4 ന് സമാപന സമ്മേളനം ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.