പോക്സോ പ്രതി തൂങ്ങി മരിച്ച നിലയിൽ; നിരപരാധിയാണെന്ന് ആത്മഹത്യാ കുറിപ്പ്
Wednesday 08 March 2023 5:48 PM IST
പത്തനംതിട്ട: പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട അടൂർ പന്നിവിഴ സ്വദേശി നാരായണൻകുട്ടിയാണ് (72) ആത്മഹത്യ ചെയ്തത്. പോക്സോ കേസിൽ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ. കേസിൽ നിരപരാധിയാണെന്ന് നാരായണൻകുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.