മമ്മൂട്ടി വയനാട്ടിൽ
മമ്മൂട്ടിയെ നായകനാക്കി യുവ ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്ന് വയനാട്ടിൽ ആരംഭിക്കും.വയനാട്ടിൽ 12 ദിവസത്തെ ചിത്രീകരണത്തോടെ പൂർത്തിയാവും. മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യുന്നുണ്ട്. പൂനെ ഷെഡ്യൂൾ പൂർത്തിയായതിനെ തുടർന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. പാല, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ആദ്യ ഷെഡ്യൂൾ. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ,സണ്ണി വയ് ൻ, റോണി ഡേവിഡ് ,ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ്. കഥ മുഹമ്മദ് ഷാഫി. മമ്മൂട്ടിയുടെ പുതിയ നിയമത്തിലൂടെയാണ് റോബി സ്വതന്ത്ര്യ ഛായാഗ്രാഹകനാകുന്നത്. മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. റോബിയുടെ മൂത്ത സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് രചന. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജ്. വിതരണം വേഫറെർ ഫിലിംസ് .,പി ആർ ഒ : പ്രതീഷ് ശേഖർ.