വനിതാദിനത്തിൽ ബി 32 മുതൽ 44 വരെ ഫസ്റ്റ് ലുക്ക്
സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിച്ച ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി. ശ്രുതി ശരണ്യ രചനയും സംവിധാനവും നിർമ്മിച്ച ചിത്രം സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തെ മുഖ്യധാര ശൈലിയിൽ അവതരിപ്പിക്കുന്നു. രമ്യ നമ്പീശൻ, അനാർക്കലി മരക്കാർ, സെറിൻ ഷഹാബ്, അശ്വതി ബി, പുതുമുഖം റെയ്ന രാധാകൃഷ്ണൻ എന്നിവർ ചേർന്ന് തികച്ചും വിഭിന്നമായ പശ്ചാത്തലത്തിൽ ആറ് പെൺകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരീഷ് ഉത്തമൻ, രമ്യ സുവി , സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, നീന ചെറിയാൻ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുദീപ് ഇളമൺ ആണ് ഛായാഗ്രഹണം. സംഗീതം സുദീപ് പാലനാട്. മഹേഷ് നാരായണന്റെ മേൽനോട്ടത്തിൽ ചിത്ര സംയോജനം നിർവഹിച്ചത് രാഹുൽ രാധാകൃഷ്ണൻ ആണ്.
അർച്ചന വാസുദേവ് കാസ്റ്റിംഗും രമ്യ സർവ്വദാസ് മുഖ്യ സംവിധാന സഹായവും അഞ്ജന ഗോപിനാഥ് നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ നിർവഹിക്കുന്നു.