മലൈക്കോട്ടെ വാലിബനിൽ ബംഗാളി നടി കഥ നന്ദിയും
മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബനിൽ ബംഗാളി നടി കഥ നന്ദിയും. നിരവധി ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ച കഥ നന്ദി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. വാലിബന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് താരം. സ്വപ്നം യാഥാർത്ഥ്യമായത് പോലെയാണ് മലൈക്കോട്ടൈ വാലിബാൻ. അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധികയാണ് ഞാൻ. ഒരുപാട് ആക്‌ഷൻ സീക്വൻസുകളും ട്വിസ്റ്റുകളുമുണ്ട്. വളരെ ശക്തമായ സ്‌ത്രീകഥാപാത്രമാണ് എന്റേത്. കഥ നടക്കുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും രീതികളും പഠിച്ചെടുത്തു. മോഹൻലാലിനെ ആദ്യമായി കണ്ടത് മറക്കാനാവാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എല്ലാവരെയും കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം. തുടക്കത്തിൽ ഞാൻ പേടിച്ചിരുന്നു. എന്നാൽ സെറ്റിലെ മുഴുവൻ അനുഭവവും വളരെ രസകരവും അവിസ്മരണീയവുമാക്കാൻ മോഹൻലാൽ സഹായിച്ചു. കഥയുടെ വാക്കുകൾ അതേസമയം പൊഖ്റാനിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുന്നു.