ഗുണമേന്മ ഉറപ്പാക്കണം.

Thursday 09 March 2023 12:40 AM IST

കോട്ടയം . നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരവും ന്യായവിലയും ഉറപ്പാക്കാൻ സർക്കാർ ഇടപെടണെമെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വറുഗീസ് കണ്ണംപള്ളി ആവശ്യപ്പെട്ടു. ഉത്പാദകരുടെ തന്നിഷ്ടമാണിപ്പോൾ. സിമന്റ്, സ്റ്റീൽ, ടാർ, പൈപ്പുകൾ, ക്വാറി ക്രഷർ ഉത്പന്നങ്ങൾ, സാനിട്ടറി ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ ഇനങ്ങൾ തുടങ്ങിയവയുടെ ഗുണനിലവാരം തിരിച്ചറിയാൻ കഴിയുന്നില്ല. സർക്കാരിന്റെ ഗുണമേന്മ പരിശോധനയുമില്ല. ഓട്ടമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകൾ ഉപയോഗിച്ച് വിപണിയിൽ ലഭ്യമാകുന്ന എല്ലാ നിർമ്മാണവസ്തുക്കളുടെയും ഗുണമേന്മ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.