ഹെർ സ്റ്റോറി , ഹെർ ലിറിക്കൽ വീഡിയോ

Thursday 09 March 2023 2:46 AM IST

പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, ഉർവശി, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹെർ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്ത് സംഗീതം പകരുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന 5 സ്ത്രീകൾ ഒരു പോയിന്റിൽ എത്തിച്ചേരുന്നതും തുടർന്ന് അവരുടെ ജീവിതങ്ങളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ അർച്ചന വാസുദേവ്.

ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്,കലാസംവിധാനം -എം.എം.ഹംസ.

ഏ.റ്റി.സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ്.എം.തോമസ് ആണ് നിർമ്മാണം.പി.ആർ. ഒ വാഴൂർ ജോസ്.