പൊട്ടിച്ചിരിപ്പിക്കാൻ വീണ്ടും ഉർവശി

Thursday 09 March 2023 2:49 AM IST

ഏറെ നാളുകൾക്ക് ശേഷം ഉർവശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയോടെ നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചാൾസ് എന്റർപ്രൈസസ് സിനിമയുടെ ടീസർ പുറത്തിറങ്ങി. രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെ ഫാമിലി സറ്റെയർ ഡ്രാമയാണ് ചിത്രം എന്ന് ടീസർ വ്യക്തമാക്കുന്നു. ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ഠ്, ഭാനു, മൃദുല, ഗീതി സംഗീത,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് താരങ്ങൾ. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനരചന -അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി. ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ 8ന് ചിത്രം പ്രദർശനത്തിന് എത്തിക്കും. പി .ആർ. ഒ വൈശാഖ് സി. വടക്കേവീട്.