ലോക വനിതാ ദിനാചരണം.

Thursday 09 March 2023 12:25 AM IST

കോട്ടയം . തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും കോട്ടയം ബി സി എം കോളേജും സംയുക്തമായി സംഘടിപ്പിച്ച വനിതാ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ബി സി എം കോളേജിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി കെ ജയശ്രീ വനിതാദിന സന്ദേശം നൽകി. ഫ്‌ളോറൻസ് നൈറ്റിംഗേൽ ദേശീയ പുരസ്‌കാര ജേതാവായ കിടങ്ങൂർ പഞ്ചായത്തിലെ പാലയേറ്റീവ് നഴ്‌സ് വി എസ് ഷീലാറാണിയെ ചടങ്ങിൽ ആദരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ അന്നു തോമസ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ കെ സിദ്ധിഖ്, അസിസ്റ്റന്റ് ഡയറക്ടർ സി ആർ പ്രസാദ് എന്നിവർ പ്രസംഗിച്ചു