കെയു പി സ്ക്കൂൾ ശതാബ്ദി ആഘോഷം നാളെ സമാപിക്കും

Wednesday 08 March 2023 9:16 PM IST

കൂത്തുപറമ്പ് :കെ.യു.പി സ്കൂൾ നൂറാം വാർഷികാഘോഷ സമാപനവും, യാത്രയയപ്പ് സമ്മേളനവും ഇന്നും നാളെയുമായി നടക്കും. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക സമ്മേളനം, സർവീസിൽ നിന്നും വിരമിക്കുന്ന കെ ഗീത ,എം പ്രശാന്ത് തുടങ്ങിയ അദ്ധ്യാപകർക്കുള്ള യാത്രയയപ്പ്, പ്രീ പ്രൈമറി കലാമേള, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, അമ്മമാരുടെ തിരുവാതിര തുടങ്ങിയവയും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.സാംസ്കാരിക സമ്മേളനം ഇന്ന് രാവിലെ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി. മോഹനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോമെന്റ് വിതരണം നടക്കും. പ്രശസ്ത ടി.വി. സിനിമ താരങ്ങൾ അണിനിരക്കുന്ന കോമഡി ഷോ ഹാസ്യ സംഗീത വിസ്മയവും അരങ്ങേറും. നിറ നൂറ് ചെയർമാൻ കലാമണ്ഡലം മഹേന്ദ്രൻ,പ്രധാനാദ്ധ്യാപിക കെ.ഗീത, എൻ.കെ.രജി, പി.പ്രമോദ് കുമാർ, പി.സനൽകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.